നാദാപുരം: കല്ലാച്ചി ടൗണിലെ പ്രധാന കവലയിലെ കുഴി വാഹനങ്ങൾക്ക് ദുരിതമാവുന്നു. കല്ലാച്ചി പൈപ്പ് ലൈൻ റോഡും സംസ്ഥാനപാതയും സന്ധിക്കുന്നിടത്താണ് റോഡുതകർന്ന് കുഴി രൂപപ്പെട്ടത്. ഇതുമൂലം കവലയിൽ വലിയ ഗതാഗതക്കുരുക്കും പതിവാണ്. വാണിമേൽ, വളയം ഭാഗത്തുനിന്നുള്ള ബസുകളടക്കമുള്ള വാഹനങ്ങൾ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്നത് പൈപ്പ് ലൈൻ റോഡ് വഴിയാണ്.
ചെറിയ വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ അടിഭാഗം തട്ടുന്നത് കടുത്ത ദുരിതമാണ് വരുത്തിവെക്കുന്നത്. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പിൻഭാഗം റോഡിൽ തട്ടി കേടുപാട് സംഭവിക്കുന്നതും നിത്യ കാഴ്ചയാണ്.അപകടം ഭയന്ന് കുഴിയിൽ ഒരുവശത്തുകൂടെ വേഗത കുറച്ചാണ് പല വാഹനങ്ങളും ഇറക്കുന്നത്.
ഇതുമൂലം വാഹനങ്ങളുടെ നീണ്ട നിരയും പൈപ്പ് ലൈൻ റോഡിൽ രൂപപ്പെടാറുണ്ട്. ഇതിനോടുചേർന്ന സംസ്ഥാന പാതയിലെ കുഴി പൊതുമരാമത്ത് നികത്തിയെങ്കിലും പൈപ്പ് ലൈൻ റോഡിലെ കുഴി നികത്തിയിരുന്നില്ല. അധികൃതരുടെ സമ്മതം ലഭിച്ചാൽ സ്വന്തം നിലക്കുതന്നെ കുഴി നികത്താൻ ഓട്ടോ, ടാക്സി ഡ്രൈവർമാരും തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.