മുക്കം: കരിഞ്ചോലമലയിലുണ്ടായ പ്രകൃതിദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചു കൊടുക്കുന്നതിനുള്ള ധനം കണ്ടെത്താന്‍ ചേന്ദമംഗലൂര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ ഒന്നാംവര്‍ഷ എന്‍.എസ്.എസ് വളൻറിയർമാർ സ്ക്രാപ് ചലഞ്ച് നടത്തി.
പുല്പ്പറമ്പിലെയും സമീപപ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് അതിെൻറ വില്പനയിലൂടെ ലഭിക്കുന്ന തുക വീടുനിര്‍മാണത്തിനായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതി. നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രോഗ്രാം ഓഫിസര്‍ എസ്. കമറുദ്ദീന് അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ കെന്‍സ് റഹ്മാന് നന്ദി പറഞ്ഞു. അസീല്‍ മുഹമ്മദ്, അമീന്, പി.ടി. ജ്യോതിക, ജന്ന ജമാല്‍, അദ്നാന് സമീര്‍, ഷാദില്‍, അഭിരാംകുമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.