നാദാപുരം: മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. മത്സ്യ മാർക്കറ്റിനുസമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമാണ സ്ഥലത്ത് കെട്ടിക്കിടക്കുന്ന വെള്ളമാണ് രണ്ടു ദിവസമായി വലിയ മോട്ടോർ ഉപയോഗിച്ച് ടൗണിൽ സംസ്ഥാന പാതയിലെ ഓവുചാലിലേക്ക് ഒഴുക്കിവിടുന്നത്. ഇതേ ത്തുടർന്ന് സംസ്ഥാനപാതയിൽ ജല അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിക്കൽ ജോലിയും മുടങ്ങി.
ഓടയിൽനിന്നുള്ള ഉറവ പരന്നതോടെ കുഴിയെടുക്കാൻ കഴിയാതെ നിർമാണ പ്രവൃത്തി നിർത്തിവെച്ചു. മലിനജലം സമീപത്തെ കിണറുകളിലേക്കും മറ്റ് കുടിവെള്ള സ്രോതസ്സുകളിലേക്കും വ്യാപിക്കുന്നതായും നാട്ടുകാർ പറഞ്ഞു. കല്ലാച്ചിയിലെ കാനകളിൽ കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളം വാണിയൂർ തോട്ടിലേക്കാണ് ഒഴുകിച്ചേരുന്നത്. ചതുപ്പുനിലമായ ഭൂമിയിൽ റോഡിൽനിന്ന് മീറ്ററുകളോളം താഴ്ത്തിയാണ് കെട്ടിടത്തിന്റെ അടിത്തറ നിർമാണം. ഉയർന്ന ഭാഗം മുഴുവൻ ഇടിച്ചു നിരപ്പാക്കിയതോടെ സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.
നാദാപുരം: പൊതുമരാമത്ത് പണിത ഓവുചാലിലേക്ക് അനധികൃതമായി മലിന ജലം ഒഴുക്കിവിട്ട കെട്ടിട ഉടമക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊതുമരാമത്ത് അസി.എൻജിനീയർ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി. കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടുത്ത കാലത്ത് പ്രവൃത്തി നടത്തിയതാണ്. കല്ലും മണ്ണും നിറഞ്ഞ് ഓവുചാൽ നിറയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തടയണം. ഇതു സംബന്ധിച്ചെടുത്ത നടപടികൾ രണ്ടുദിവസത്തിനകം പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.