കോഴിക്കോട്: ഷിഗെല്ല രോഗബാധ സംബന്ധിച്ച് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിെൻറ അന്തിമ റിപ്പോർട്ട് ഡി.എം.ഒക്ക് സമർപ്പിച്ചു. വെള്ളത്തിൽനിന്നാണ് രോഗം പകർന്നതെന്നാണ് സംഘത്തിെൻറ കണ്ടെത്തൽ.
മായനാട് മരിച്ച കുട്ടിയുടെ വീട്ടിലെ കിണറിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗത്തിന് രണ്ടാംഘട്ടം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പഠനം നടത്തിയ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. കടലുണ്ടി, ഫറോക്ക്, വെള്ളിപറമ്പ്, ഒളവണ്ണ, ചെലവൂർ, മുണ്ടിക്കൽതാഴം തുടങ്ങി പ്രദേശങ്ങളിൽ നിന്നുള്ളവർ മായനാട് ഷിഗെല്ല സ്ഥിരീകരിച്ച പ്രദേശത്ത് എത്തിയിരുന്നു. അതിനാൽ അവിടെയെല്ലാം ജാഗ്രതനിർദേശം പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഫറോക്കിലടക്കം ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും വേണ്ട പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.