മാ​യ​നാ​ട്ട് ഏഴു വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: മാ​യ​നാ​ട്ട് ഏ​ഴു വ​യ​സ്സു​കാ​ര​ന് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. വ​യ​റി​ള​ക്ക​ത്തെ തു​ട​ര്‍ന്ന് കു​ട്ടി​യെ ബു​ധ​നാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മാ​യ​നാ​ട് പ്ര​ദേ​ശ​ത്ത് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യാ​ഴാ​ഴ്ച പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മാ​യ​നാ​ട് കോ​ട്ടാം​പ​റ​മ്പി​ൽ 11 വ​യ​സ്സു​കാ​ര​ൻ ഷി​ഗെ​ല്ല ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ആ​റു കു​ട്ടി​ക​ൾ​ക്കു​കൂ​ടി പി​ന്നീ​ട് ഷി​ഗെ​ല്ല ബാ​ധി​ച്ചു. തു​ട​ർ​ന്ന് കു​റേ​യ​ധി​കം പേ​ർ​ക്ക് ഷി​ഗെ​ല്ല ബാ​ധി​ച്ച​ത് പ​രി​ഭ്രാ​ന്തി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് പു​തി​യാ​പ്പ എ​ര​ഞ്ഞി​ക്ക​ൽ പ്ര​ദേ​ശ​ത്തും ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - Shigella was confirmed by seven-year-old Mayanat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.