താമരശ്ശേരി: വീൽചെയറിൽ കഴിയുന്ന ഗായകർ ‘മെലഡി ഓൺ വീൽസ്’ പേരിൽ മ്യൂസിക് ബാൻഡ് തുടങ്ങുന്നു. വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷനും താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും ചേർന്നാണ് ‘മെലഡി ഓൺ വീൽസിന്’ രൂപം നൽകുന്നത്.
ഷംജു മുത്തേരി, കെ.ടി. ബഷീർ, ഷൈജു ചമൽ, സന്തോഷ്, വിദ്യ സോമൻ, സൽമ, മോഹനൻ, കുഞ്ഞിക്കോയ, പുഷ്പ കൊയിലാണ്ടി, പവിത്രൻ വടകര തുടങ്ങിയവരാണ് ഗായകർ. ചലച്ചിത്ര ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസൽ, മെലഡി, കവിത തുടങ്ങിയവയെല്ലാം സംഘം ആലപിക്കും.
ഒരു മാസമായി ഇവർ പരിശീലനത്തിലായിരുന്നു. ഹരിത ഷിബു, രതി ധനീഷ്, ജയത മോഹൻ, ബഷീർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വീൽചെയറിൽ കഴിയുന്ന പ്രതിഭകളെ പ്രഫഷനൽ ഗായകരാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ ബവീഷ് ബാൽ, വി.പി. ഉസ്മാൻ, പി. ഇന്ദു, ഉസ്മാൻ പി. ചെമ്പ്ര, അഡ്വ. ടി.പി.എ. നസീർ, മുഹമ്മദ് നയിം, മിസ്റ എന്നിവർ പറഞ്ഞു.
മാർച്ച് നാലിന് താമരശ്ശേരി കോളിക്കൽ ബ്രീസ് ലാൻഡ് അഗ്രി ഫാം ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹസംഗമം -മഴവില്ല് 2023 പരിപാടിയിൽ മെലഡി ഓൺ വീൽസിന്റെ ലോഞ്ചിങ് നടക്കും. കോമഡി താരം ദേവരാജ് ദേവ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.