മോഷ്ടാക്കൾ കുത്തിത്തുറന്ന ഷംസുദ്ദീന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
താമരശ്ശേരി: താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ പിതാവിന് അസുഖമായതിനാൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കു പോയ സമയത്താണ് കവർച്ച നടന്നത്. വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ച എട്ടു പവൻ സ്വർണം നഷ്ടപ്പെട്ടു.
ഈ വീടിന് സമീപത്തായി ഏതാനും ആഴ്ചകൾക്കുമുമ്പ് വീടുകളിൽ കവർച്ച നടന്നിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.
ഡോഗ് സ്ക്വാഡും, ഫിഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും ദിവസം മുമ്പ് പട്ടാപ്പകൽ ചുങ്കത്തെ ബാറ്ററി കടയിൽനിന്ന് ബാറ്ററികളും കളവ് പോയിരുന്നു. ആളൊഴിഞ്ഞ വീടുകളും കടകളും കുത്തിത്തുറന്നുള്ള മോഷണവും പിടിച്ചുപറിയും താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പതിവാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.