രണ്ടാം മലബാർ എഡുക്കേഷൻ കോൺഗ്രസിന് തുടക്കമായി

കോഴിക്കോട്: മലബാർ എഡുക്കേഷൻ മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന രണ്ടാം മലബാർ എഡുക്കേഷൻ കോൺഗ്രസിന് തുടക്കമായി. 'സമത്വം, തുല്യത, ഗുണമേൻമ വിദ്യാഭ്യാസ രംഗത്ത്' എന്നതാണ് തീം. കാലിക്കറ്റ് സർവകലാശാല സി.എച്ച് ചെയറും മലബാർ എഡുക്കേഷൻ മൂവ്മെൻ്റും ചേർന്ന് സർവകലാശാലയുടെ ഇ.എം.എസ് സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

സർവകലാശാല മുൻ വി.സിയും മലബാർ എഡുക്കേഷൻ മൂവ്മെൻ്റിന്‍റെ പ്രഥമ ചെയർമാനുമായ കെ.കെ.എൻ കുറുപ്പ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിവിധ വിഷയങ്ങളിൽ വിദ്യാഭ്യാസ വിദഗ്ധരായ ഡോ. എസ്. ഇരുദയരാജൻ, ഡോ. മഷൂദ് കെ.കെ, ഡോ. ജാഫർ കെ, ഡോ. സക്കീർ ഹുസൈൻ വി.പി, ലദീബ് കുമാർ കെ.ബി, ഡോ. വസുമതി എന്നിവർ സംസാരിച്ചു.

പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ. എം.എ കബീറിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തിൽ തുടരുന്ന അസമത്വത്തെക്കുറിച്ച് മൂവ്മെൻ്റ് തയാറാക്കിയ പുസ്തകം ഡോ. ഇസഡ് എ. അഷ്റഫ് പ്രകാശനം ചെയ്തു. ഗഫൂർ കർമ്മ പുസ്തകം ഏറ്റുവാങ്ങി. 

Tags:    
News Summary - The second Malabar Education Congress has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.