കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഹോ​മി​യോ ഗു​ളി​ക​യു​ടെ സ്ട്രി​പ്

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഹോ​മി​യോ ഗു​ളി​ക ന​ൽ​കി​യ​താ​യി പ​രാ​തി

തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഗു​ളി​ക ന​ൽ​കി​യ​താ​യി പ​രാ​തി. ഒ​ക്ടോ​ബ​റി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഗു​ളി​ക​യാ​ണ് ഈ ​മാ​സം 21ന് ​ത​നി​ക്ക് ല​ഭി​ച്ച​തെ​ന്ന് മ​ര​ക്കാ​ട്ടു​പു​റം ചാ​ലി​ൽ തൊ​ടി​ക​യി​ൽ ബാ​ബു പ​രാ​തി​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ല ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ കാ​ണി​ച്ച ശേ​ഷം ഡോ​ക്ട​റു​ടെ കു​റി​പ്പ് പ്ര​കാ​ര​മാ​ണ് ഗു​ളി​ക വാ​ങ്ങി​ച്ച​ത്. നാ​ല് ഗു​ളി​ക ക​ഴി​ച്ച ശേ​ഷ​മാ​ണ് സ്ട്രി​പ്പി​ൽ ഗു​ളി​ക​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ​രാ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റം​ല ചോ​ല​ക്ക​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Complaint about giving expired homeo pills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.