ഉള്ള്യേരി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കരിഞ്ചോലമലയിൽ ജില്ല എൻ.എസ്.എസ് സെൽ നിർമിച്ചുനൽകുന്ന മൂന്നാമത് സ്നേഹവീടിെൻറ ധനശേഖരണത്തിനായി വളൻറിയർമാർ രംഗത്ത്. പ്രളയസമയത്ത് വീട് നഷ്ടപ്പെട്ട വേണാടി രാജിതക്കു വേണ്ടിയാണ് ഏഴുലക്ഷം രൂപ ചെലവിൽ വീട് നിർമിക്കുന്നത്.
ഈ തുക കണ്ടെത്തുന്നതിന് വളൻറിയർമാർ വീടുകൾ സന്ദർശിച്ച് പാഴ്വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി മാതൃകയാവുകയാണ്. നേരേത്ത ചായക്കട നടത്തിയും മാസ്ക്കുകളും സാനിറ്റൈസറും നിർമിച്ച് വിൽപന നടത്തിയും വളൻറിയർമാർ വീടിന് വേണ്ട തുക സമാഹരിച്ചിരുന്നു. മേയ് അവസാനം വീടിെൻറ നിർമാണം പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.