ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട്​ നഗരത്തിൽ കാ​ത്തു​കി​ട​ക്കു​ന്ന സി.​എ​ൻ.​ജി ഓ​ട്ടോ​ക​ൾ

താങ്ങില്ല ഈ ജീവിതച്ചെലവ്; ഇനിയെന്തു ചെയ്യും?

കോഴിക്കോട്: രണ്ടുവർഷം നീണ്ട കോവിഡ് പ്രതിസന്ധി സാധാരണക്കാരുടെ ജീവിതത്തി‍െൻറ നടുവൊടിച്ചതാണ്. ഇതിൽനിന്ന് നിവർന്നു വരുമ്പോൾ ഇരുട്ടടിയായി വൻ വിലവർധനയാണ് കാത്തിരിക്കുന്നത്. പെട്രോൾ, ഡീസൽ, പാചക വാതകം, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്, വെള്ളക്കരം, വാഹന-ഭൂമി രജിസ്ട്രേഷൻ, വാഹനങ്ങൾക്ക് ഹരിത നികുതി, ബസ്, ഓട്ടോ ചാർജ്, ടോൾ നിരക്ക്, മരുന്നുവില തുടങ്ങി ജീവിക്കാൻവേണ്ട അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം വില കുത്തനെ വർധിച്ചു.

വീട്ടിലും സ്ഥാപനങ്ങളിലും ഗാർഹിക-ഗാർഹികേതര ആവശ്യങ്ങൾക്കായി ലഭ്യമാക്കുന്ന കുടിവെള്ളത്തിന് അഞ്ചു ശതമാനമാണ് നികുതി വർധന. എല്ലാ വർഷവും വർധന ഉണ്ടാവുകയും ചെയ്യും. പെട്രോൾ- ഡീസൽ വില 10 ദിവസത്തിനിടെ ഒമ്പതു തവണയാണ് വർധിച്ചത്. 110 രൂപയാണ് ലിറ്റർ പെട്രോളിന് നിലവിലെ വില; ഡീസലിന് 100 രൂപയും. സി.എൻ.ജിക്ക് ഒരുദിവസംകൊണ്ട് ഏഴ് രൂപയാണ് വർധിച്ചത്. നിലവിൽ കിലോക്ക് 82 രൂപയാണ്.

ഇന്ധന വിലവർധന കാരണം പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുകളുടെ വിലയും വർധിക്കുമെന്ന ആശങ്കയിലാണ് ജനം. കഴിഞ്ഞദിവസം കിലോ 10 രൂപക്ക് ലഭിച്ചിരുന്ന തക്കാളി വെള്ളിയാഴ്ച 20 രൂപക്കാണ് പാളയം മാർക്കറ്റിൽ വിറ്റത്. ബീൻസിന് 60 രൂപയുണ്ടെന്നും വ്യാപാരികൾ പറയുന്നു. പാചക വാതകമാണ് കുടുംബങ്ങളെ പൊള്ളിക്കുന്ന മറ്റൊന്ന്. 950 രൂപയാണ് വീട്ടുപയോഗത്തിനുള്ള പാചകവാതകത്തി‍െൻറ വില. വീട്ടിലേക്ക് കൊണ്ടുവരുന്നയാൾക്ക് 50 രൂപ കടത്തുകൂലിയും നൽകണം. 1000 രൂപയാണ് സിലിണ്ടർ ഒന്നിന് ചെലവാകുക.

ഒന്നരമാസത്തിൽ കൂടുതൽ ഒരു സിലിണ്ടർ നിൽക്കില്ല. എല്ലാ മാസവും 1000 രൂപ ഈ വകയിൽ കണ്ടെത്തേണ്ടതുണ്ട്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 250 രൂപയോളമാണ് വർധിച്ചത്. ഇത് ഹോട്ടൽ ഭക്ഷണത്തി‍െൻറ വിലയിലും വർധനയുണ്ടാക്കുന്നു.

ഇതിനിടെയാണ് ഓട്ടോ ടാക്സി, ബസ് ചാർജ് വർധനയും വരുന്നത്. ഓട്ടോക്ക് മിനിമം 30 രൂപയും ബസിന് 10 രൂപയുമായാണ് വർധിപ്പിക്കുന്നത്. ഈ വിലവർധന ലക്ഷക്കണക്കിന് സാധാരണക്കാരെയാണ് ബാധിക്കുന്നത്. എന്നാൽ, ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുമ്പോൾ ചാർജ് വർധനകൊണ്ട് പിടിച്ച് നിൽക്കാനാകില്ലെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. വർഷാവർഷം എടുക്കേണ്ട ഫിറ്റ്നസ് സർട്ടിഫിക്കിന് വൻ ചാർജ് വർധനയാണ്. 400 രൂപയിൽനിന്ന് 4300 രൂപയിലേക്കാണ് വർധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികൾക്ക് തൊഴിലെടുത്തുപോലും ജീവിക്കാനാവില്ലെന്ന സ്ഥിതിയാണെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു.

എല്ലാം സി.എൻ.ജിയിലേക്ക് മാറാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, സി.എൻ.ജിക്ക് വേണ്ടത്ര ഔട്ട്ലറ്റുകളില്ല എന്നത് പോരായ്മ തന്നെയാണ്. ജില്ലയിൽ മൂന്നിടത്ത് മാത്രമാണ് സി.എൻ.ജി ഔട്ട്ലറ്റുള്ളത്. അതിൽ പലപ്പോഴും പലയിടങ്ങളിലും സി.എൻ.ജി തീർന്നുപോയിട്ടുണ്ടാകും. ഉള്ള സ്ഥലത്താണെങ്കിൽ രണ്ടും മൂന്നും മണിക്കൂർ നിൽക്കേണ്ടിയും വരുന്നു.

സി.എൻ.ജി കാറുകൾ കൂടി ഇറങ്ങിയതിനാൽ വരി കുറേക്കൂടി നീണ്ടിരിക്കുന്നു. സി.എൻ.ജി നിറക്കുന്നതിനായി ഒരുദിവസം മാറ്റിവെക്കേണ്ട അവസ്ഥയാണെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. അതേസമയം, പെട്രോൾ -ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് സി.എൻ.ജി ലാഭകരമാണെന്ന് സി.എൻ.ജി ഓട്ടോഡ്രൈവറായ അശോകൻ പറഞ്ഞു. നിരന്തരമുള്ള വിലക്കയറ്റമാണ് പ്രശ്നം.

പെ​ട്രോ​ൾ -ഡീ​സ​ൽ വി​ല​വ​ർ​ധ​ന​ ച​ര​ക്കു​ഗ​താ​ഗ​ത​ത്തി‍െൻറ ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ പ​ച്ച​ക്ക​റി​ക​ളും പൊ​ള്ളു​മെ​ന്ന്​ പാ​ള​യ​ത്തെ വ്യാ​പാ​രി​യാ​യ എ.​ടി. അ​ബ്​​ദു. ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ​ച്ച​ക്ക​റി​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​ത്. ഉ​ള്ളി, കി​ഴ​ങ്ങ്, ത​ക്കാ​ളി തു​ട​ങ്ങി ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​വ​യെ​ല്ലാം പു​റ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​യാ​ണ്. നി​ല​വി​ൽ വ​ലി​യ വ​ർ​ധ​ന​ പ​ച്ച​ക്ക​റി​ക്ക്​ ഇ​ല്ലെ​ങ്കി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.
എ.​ടി. അ​ബ്​​ദു പ​ച്ച​ക്ക​റി വ്യാ​പാ​രി

നി​ല​വി​ൽ അം​ഗീ​ക​രി​ച്ച ഓ​ട്ടോ ചാ​ർ​ജ്​ വ​ർ​ധ​ന പെ​ട്രോ​ൾ -ഡീ​സ​ൽ വി​ല 90 എ​ത്തും മു​മ്പ്​ ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ന്ന് ​ഓ​ട്ടോ ഫെ​ഡ​റേ​ഷ​ൻ ​ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ. ​ഷാ​ജി പ​റ​ഞ്ഞു. ഈ ​തു​ക​കൊ​ണ്ടൊ​ന്നും ജീ​വി​തം മു​ന്നോ​ട്ട്​ ​കൊ​ണ്ടു​പോ​കാ​നാ​കി​ല്ല. എ​ന്നാ​ൽ, ഇ​നി​യും ചാ​ർ​ജ്​ കൂ​ട്ടി​യാ​ൽ ആ​ളു​ക​ൾ വ​ണ്ടി​യി​ൽ ക​യ​റു​ന്ന​ത്​ കു​റ​യും. അ​തി​നാ​ൽ ഓ​ട്ടോ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പെ​ട്രോ​ൾ -ഡീ​സ​ൽ സ​ബ്​​സി​ഡി ന​ൽ​കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

കെ. ​ഷാ​ജി ഓ​​ട്ടോ ഡ്രൈ​വ​ർ 

Tags:    
News Summary - Unbearable Cost of Living due to inflation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.