വടകര: കരിമ്പനപ്പാലം റെയിൽവേ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ പോക്കറ്റിൽനിന്നു ലഭിച്ച റിസർവേഷൻ ടിക്കറ്റ് പി.എൻ.ആർ നമ്പർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മരിച്ചയാളുമായി സാമ്യമുള്ളയാളെ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ തളാപ്പ് വിശ്വനാഥൻ (47) എന്ന പേരിലാണ് ടിക്കറ്റ് റിസർവ് ചെയ്തത്.
എന്നാൽ, കണ്ണൂരിൽ വടകര പൊലീസ് ഈ വിലാസത്തിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. 26ന് രാത്രി 9.30നാണ് ഇയാൾ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ പാലക്കാട്ടേക്ക് പോകാനായി ടിക്കറ്റ് എടുത്തത്. ഇതിെൻറ ദൃശ്യങ്ങൾ ലഭിച്ചു. പാലക്കാട് സ്വദേശിയാണെന്ന് സംശയിക്കുന്നതിനാൽ അന്വേഷണം പാലക്കാട് കേന്ദ്രീകരിച്ച് നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.
ഞായറാഴ്ചയാണ് കരിമ്പനപ്പാലത്തെ റെയിൽവേ പാലത്തിനു സമീപം ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.