വടകര: ഒറിജിനലിനെ വെല്ലുന്ന വ്യാജ കറൻസികൾ വിപണിയിൽ ഒഴുകുന്നു. തിരിച്ചറിയാനാവാതെ ജനം ബുദ്ധിമുട്ടുന്നു. 10, 20, 50, 100 രൂപകളുടെ വ്യാജ കറൻസി നോട്ടുകളാണ് മാർക്കറ്റിൽ സുലഭമായത്.
നോട്ടുനിരോധനത്തിനുശേഷം കറൻസി നോട്ടുകൾ പല നിറത്തിലും രൂപത്തിലും ഇറങ്ങിയതിനാൽ ഇതുമായി ജനങ്ങൾ പൊരുത്തപ്പെട്ടുവരുന്നതിനിടെയാണ് വ്യാജ നോട്ടുകൾ വിപണിയിലിറങ്ങുന്നത്.
വ്യാജ കറൻസി നോട്ടുകളിൽ വഞ്ചിതരാവുന്നവരിൽ ഏറെയും ബസ് കണ്ടക്ടർമാരും സ്ത്രീകളുമാണ്. തിരക്കുള്ള ബസുകളിൽ വ്യാജ നോട്ടുകൾ നൽകി യാത്രചെയ്യുന്നത് പതിവായിട്ടുണ്ട്.അന്തർ സംസ്ഥാനക്കാരാണ് ഇത്തരം നോട്ടുകൾ ബസുകളിൽ നൽകുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നത്.
ചില തരത്തിലുള്ള മിഠായികൾക്കൊപ്പവും കുട്ടികൾക്ക് കളിക്കാൻ എന്ന നിലയിൽ ഒറിജിനലിനെ വെല്ലുന്ന നോട്ടുകൾ ഫ്രീ ആയി നൽകുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്നതും മാർക്കറ്റുകളിൽ ചെലവഴിക്കുന്നുണ്ട്.പുത്തൻ നോട്ടുകളാണെങ്കിൽ തിരിച്ചറിയാൻ നന്നേ ബുദ്ധിമുട്ടാണ്. മുഷിയുമ്പോഴാണ് വ്യാജനെ പലരും തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.