അഴിയൂർ: ഗ്രാമസഭയിലെത്തുന്നവരിലെ ഭാഗ്യശാലിക്ക് ഒരു ചാക്ക് പൊന്നിയരി. സോപ്പും ചായപ്പൊടിയും കാസ്റോളും ഗ്ലാസ് പാക്കറ്റുകളുമായി മറ്റ് പ്രോത്സാഹന സമ്മാനങ്ങളും. ശുഷ്കമായ ഗ്രാമസഭകൾക്ക് മുൻപിൽ വേറിട്ട കാഴ്ചയാവുകയാണ് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ ഗ്രാമസഭ. 2024-25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭയിലാണ് ജനങ്ങൾക്ക് കൈനിറയെ സമ്മാനം ലഭിച്ചത്. ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ഉള്ളത് വാർഡ് ഗ്രൂപ്പിലൂടെയും മറ്റും മുൻകൂട്ടി അറിയിച്ചിരുന്നു. ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് വേറിട്ടതായി. ബംപർ സമ്മാനം ലഭിച്ച രമ്യയ്ക്ക്
ഒരു ചാക്ക് പൊന്നിയരി വാർഡ് വികസന സമിതി അംഗം രമേശൻ സി പി സമ്മാനിച്ചു. വിജയൻ സി വി, പുരുഷോത്തമൻ പി വി, ഉപേന്ദ്രൻ കെ, കരുണൻ പി വി ,മുത്തു,സനൂജ് ടി പി എന്നിവർ മറ്റ് സമ്മാനങ്ങൾ നൽകി. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ സോജോ നെറ്റോ ഗുണഭോക്തൃ ലിസ്റ്റ് അവതരിപ്പിച്ചു. ആശ വർക്കർ ബേബി പിവി, അംഗനവാടി വർക്കർ പ്രഭ ടീച്ചർ, സനൂജ് ടി പി, റമീസ് എരിക്കിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.