വടകര: മത്സ്യബന്ധനത്തിനിടെ തിരമാലയിൽ പെട്ട് ബോട്ട് തകർന്നു. വടകര പുറങ്കര റങ്കര കടലിൽ വ്യാഴാഴ്ച്ച രാവിലെ എട്ടോടെയാണ് സംഭവം. മാടാക്കര സ്വദേശി പുത്തൻപുരയിൽ അനൂപിെൻറ ഉടമസ്ഥതയിലുള്ള ചിന്നു മോൾ എന്ന ബോട്ടാണ് തകർന്നത്. ബോട്ടിലുണ്ടായിരുന്ന അനൂപ്, പുതിയപുരയിൽ ശശി, പുതിയപുരയിൽ പ്രവീൺ, പാണ്ടികശാല ഹരിപ്രസാദ്, സുന്ദരൻ എന്നിവരാണ് രക്ഷപ്പെട്ടത്.
രാവിലെ ആറരയോടെ ചോമ്പാൽ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടാണ് അപകടത്തിൽ പെട്ടത്. മത്സ്യം വലയിലായതോടെ വലിച്ചു കയറ്റുന്നതിനിടെ കൂറ്റൻ തിരമാലയിൽ പെട്ട് ഇവർ തെറിച്ച് വീഴുകയായിരുന്നു. നീന്തി നീങ്ങുന്നതിനിടെ മറ്റ് തോണിക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ട് പാറക്കെട്ടിലിടിച്ച് തകർന്നു. രണ്ട് എൻജിനുകളുടെ പ്രധാന ഭാഗങ്ങൾ കടലിൽ കാണാതായി.
തീരത്ത് നിന്ന് മൂന്ന് കലോ മീറ്റർ ദൂരത്ത് വെച്ചാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുനിസിപ്പൽ കൗൺസിലർ നിസാബിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ഫിഷറീസ് വകുപ്പ് അധികൃതരെ വിവരമറിച്ചു. ഏഴര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.