വടകര: വിവാഹ വീടുകളിലും മറ്റും നടത്തിവരുന്ന ഗാനമേളയും കലാപരിപാടികൾക്കും തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് കലാകാരന്മാരുടെ സംഘടനയായ 'ഇകാമ'യുടെ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡിവൈ.എസ്.പി യുടെ സർക്കുലറിനോട് അനുകൂല നിലപാട് സ്വീകരിച്ച് തളിപ്പറമ്പ് നഗരസഭയിലെയും മറ്റ് ജില്ലകളിലും കല്യാണ വീടുകളിലും ഉത്സവപ്പറമ്പുകളിലും അനുമതി ലഭിച്ച പരിപാടികൾക്കും പൊലീസ് വിലക്കേർപ്പെടുത്തുകയാണ്. പരിപാടി നിരോധിക്കപ്പെട്ടതിനാൽ കലാകാരന്മാരുടെ ഉപജീവന മാർഗം തടസ്സപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഷാഫി കൊല്ലം, സീന രമേശ്, താജുദ്ദീൻ വടകര, സിറാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.