വടകര: സെർവർ തകരാർ കാരണം വടകര സബ് ട്രഷറിയിൽ പെൻഷൻ വിതരണം മുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സെർവർ തകരാറിലായത്.
പെൻഷൻ വിതരണം നിലച്ചതോടെ പ്രായമായ സ്ത്രീകളടക്കം നൂറോളം പേർ ടോക്കൺ വാങ്ങി ട്രഷറിയിൽ കാത്തിരുന്നു. സെർവറിന്റെ പ്രവർത്തനം നിലച്ചതോടെ ഏറെനേരം ജീവനക്കാരുമായി തർക്കമുണ്ടായി.
വൈകീട്ട് നാലര വരെ പ്രയാസങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. രാവിലെ മുതൽ എത്തിയവരിൽ പ്രായാധിക്യത്താൽ അവശതയിൽ കഴിയുന്നവരുമുണ്ടായിരുന്നു. സെർവർ തകരാറായ വിവരം അധികൃതർ കൃത്യമായി പെൻഷൻ വാങ്ങാനെത്തിയവരെ ധരിപ്പിച്ചിരുന്നില്ല. ഇതാണ് വാക്കേറ്റത്തിനിടയാക്കിയത്.
ചോദിച്ചവർക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. സംസ്ഥാനത്ത് മൊത്തമുണ്ടായ പ്രയാസമാണിതെന്നും പ്രശ്നം പരിഹരിച്ചാൽ ടോക്കൺ നൽകിയ മുഴുവൻ പേർക്കും ശനിയാഴ്ച പെൻഷൻ വിതരണം ചെയ്യുമെന്നും ട്രഷറി ഓഫിസർ മുരളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.