പരാധീനത ഒഴിയാതെ വടകര ജില്ല ആശുപത്രി

വടകര: വടകര താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്തിയെങ്കിലും പരാധീനതകൾക്ക് കുറവില്ല. ത്വക് രോഗ വിഭാഗം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ അടിസ്ഥാനസൗകര്യം ഏറെ ഉണ്ടായിട്ടും സ്െപഷ്യലിസ്റ്റ് വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാണ്.

കോവിഡിന് മുമ്പ് പ്രൗഢിയോടെ മുന്നോട്ട് പോയിരുന്ന ആശുപത്രിയിൽ ഇടക്കാലത്ത് രോഗികളുടെ വരവും കുറഞ്ഞിട്ടുണ്ട്. മാസം അര ലക്ഷം ആളുകൾവരെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. നിലവിൽ പ്രധാനമായും അത്യാഹിത വിഭാഗത്തിലാണ് രോഗികൾ കൂടുതലും ചികിത്സ തേടിയെത്തുന്നത്. രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. നേരത്തെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ത്വക് രോഗ വിഭാഗത്തിൽ പുതുതായി എത്തിയ ഡോക്ടർ അവധിയിൽ പോയതോടെയാണ് അടഞ്ഞുകിടക്കുന്ന സ്ഥിതി ഉണ്ടായത്.

പുതുതായി ഡോക്ടറെ നിയമിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ലബോറട്ടറിയിൽ തൈറോയ്ഡ് പരിശോധന ഉൾപ്പെടെയുള്ള പല പരിശോധനകൾക്കും സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. 24 മണിക്കൂർ ലാബ് സൗകര്യം ഉണ്ടെന്ന് അവകാശപ്പെടുമ്പോൾ ലഭിക്കുന്നില്ല. 34 ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടെങ്കിലും സേവനം വേണ്ട രീതിയിൽ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. അശുപത്രിയെ ജില്ല നിലവാരത്തിലുയർത്തിയെങ്കിലും ജീവനക്കാരുടെ പുനർ വിന്യാസം പഴയപടി തന്നെയാണ്.

Tags:    
News Summary - Vadakara District Hospital issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.