ഉ​രു​ളി​ൽ വി​ല​ങ്ങാ​ട് -പാ​നോം റോ​ഡി​ൽ ഒ​ലി​ച്ചി​റ​ങ്ങി​യ ഭീ​മ​ൻ ക​രി​ങ്ക​ൽ

പുനരധിവാസം വെല്ലുവിളി

വ​ട​ക​ര: ഉ​രു​ൾ​വാ​രി​യെ​ടു​ത്ത വി​ല​ങ്ങാ​ടി​ന്റെ പു​ന​ര​ധി​വാ​സം ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ്. നാ​ശ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് പൂ​ർ​ത്തി​യാ​യി വ​രുക​യാ​ണ്. ഓ​രോ ദി​നം ക​ഴി​യു​ന്തോ​റും ന​ഷ്ട​ങ്ങ​ളു​ടെ ഗ്രാ​ഫ് കു​തി​ച്ചു​യ​രു​ക​യാ​ണ്. 137 വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്.

കാ​ർ​ഷീ​ക മേ​ഖ​ല​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ബൃ​ഹ​ദ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ടി വ​രും. 350 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പു​ന​ര​ധി​വാ​സ​ത്തി​നും ഉ​പ​ജീ​വ​ന​ത്തി​നും ഉ​ൾ​പ്പെ​ടെ 300 കോ​ടി​യി​ല​ധി​കം വേ​ണ്ടി വ​രു​മെ​ന്നാ​ണ് വാ​ണി​മേ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്ക്. മ​റ്റ് വ​കു​പ്പു​ക​ളു​ടെ നാ​ശ​ന​ഷ്ട​ത്തി​ന്റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. വീ​ടു​ക​ൾ ന​ഷ്ട​പെ​ട്ട് പു​ന​ര​ധി​വാ​സ കേ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത വാ​സ സ്ഥ​ല​മൊ​രു​ക്കാ​ൻ നാ​ടാ​കെ കൈ​കോ​ർ​ക്കു​ക​യാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ദു​രി​ത ബാ​ധി​ത​ർ​ക്ക് താ​ൽക്കാ​ലി​ക താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്.

ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി വാ​ട​ക വീ​ടു​ക​ളു​ടെ ദൗ​ർ​ല​ഭ്യ​ത അ​ധി​കൃ​ത​രെ കു​ഴ​ക്കു​ന്നു​ണ്ട്. വി​ല​ങ്ങാ​ട് സെ​ന്റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, വെ​ള്ളി​യോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ദു​രി​ത ബാ​ധി​ത​രെ സ്കൂ​ൾ തു​റ​ന്ന​തോ​ടെ മാ​റ്റി താ​മ​സി​പ്പി​ച്ച് വ​രു​ക​യാ​ണ്. കെ.​എ​സ്.​ഇ.​ബി.​ക്ക് മേ​ഖ​ല​യി​ൽ ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 69 എ​ച്ച്.​ടി ലൈ​നു​ക​ളും നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 90 എ​ൽ.​ടി ലൈ​നു​ക​ളും വി​ല​ങ്ങാ​ട് ചെ​റു​കി​ട ജ​ല​പ​ദ്ധ​തി​യു​ടെ ക​നാ​ൽ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. കെ.​എ​സ്.​ഇ.​ബി യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച് കൈ​യ​ടി നേ​ടു​ക​യു​ണ്ടാ​യി.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. പ​ന്നിഫാ​മു​ക​ൾ ഒ​ലി​ച്ചു പോ​യി 40 പ​ന്നി​ക​ളെ​യും 20 കു​ട്ടി​ക​ളെ​യും കാ​ണാ​താ​യി. വാ​ണി​മേ​ൽ പു​ഴ​യോ​രം മു​ത​ൽ വി​ല​ങ്ങാ​ട് വ​രെ 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​ഴ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 100 കോ​ടി​യോ​ളം ചി​ല​വ് വ​രും.


ഉ​രു​ളി​ൽ ന​ശി​ച്ച തോ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 50 കോ​ടി വേ​ണ്ടി വ​രും. തോ​ടു​ക​ൾ ക​ര ക​വി​ഞ്ഞൊ​ഴു​കി​യാ​ണ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ച​ത്. തോ​ടു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജ​ല​അ​തോ​റി​റ്റി, കെ.​ആ​ർ.​എ​ഫ്.​ബി തു​ട​ങ്ങി​യ​വ​ക്കും കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി. ന​രി​പ്പ​റ്റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ ഭാ​ഗ​ത്ത് ഉ​ണ്ടാ​യ നാ​ശ ന​ഷ്ടം വി​ല​യി​രു​ത്തി വ​രി​ക​യാ​ണ്. പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ വ​ഴി ദു​രി​ത ബാ​ധി​ത​രി​ൽ നി​ന്നും വി​വി​ധ വ​കു​പ്പു​ക​ൾ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

അവസാനിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.