കോഴിക്കോട്: കോവിഡ് രണ്ടാം വരവിെൻറ ഭീഷണി നിലനിൽക്കവെ തന്നെ വിഷുവിന് പ്രതീക്ഷയുടെ കണിയൊരുക്കി കാത്തിരിക്കുകയാണ് വിപണി. കണിവെള്ളരിയും പടക്കവും പൂത്തിരിയും മൺപാത്രങ്ങളും പുത്തനുടുപ്പുകളുമായി വിഷു ആഘോഷത്തിരക്ക് വിപണിയിലും എത്തി.
വിഷുവും ഓണവും റമദാനും ഉൾപ്പെടെ ആഘോഷങ്ങളെല്ലാം നിലച്ച കഴിഞ്ഞ വർഷത്തെ മറവിയിലേക്കാഴ്ത്താനാണ് കച്ചവടക്കാർക്കും ആഗ്രഹം. ഇത്തവണയെങ്കിലും കോവിഡ് കാലത്തെ നഷ്ടം തിരിച്ചു പിടിക്കാനാണ് ശ്രമം. അതിനിടെ കോവിഡ് ഭീഷണി തലക്കുമുകളിൽ തൂങ്ങുന്നുണ്ടെങ്കിലും കോവിഡ് മാറിനിൽക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
വിഷുവിന് രണ്ടു ദിവസത്തെ കച്ചവടം മുന്നിൽ കണ്ടാണ് വിപണി ഒരുങ്ങുന്നത്. വിഷുവിന് ഒരാഴ്ചമുമ്പ് റോഡരികിൽ തുടങ്ങുന്ന തുണിക്കച്ചവടമാണ് ആഘോഷത്തിെൻറ നാളുകളെ ഓർമിപ്പിക്കുക. എന്നാൽ, ഇത്തവണ ആ കാഴ്ചകളില്ല. ചുരുക്കം തെരുവുകച്ചവടക്കാർ മാത്രമാണ് നഗരത്തിൽ വിഷുക്കച്ചവടത്തിന് എത്തിയത്. ചിലയിടങ്ങളിൽ വിഷുവും റമദാനും ലക്ഷ്യമിട്ട് വസ്ത്ര മേളകൾ തുടങ്ങിയിട്ടുണ്ട്. നഗരത്തിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം കൈത്തറി മേളയാണ് തുടങ്ങിയത്. സെറ്റ് മുണ്ടുകൾ, സാരികൾ, ഷർട്ടുകൾ, കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള വസ്ത്രങ്ങൾ തുടങ്ങി വിവിധ കൈത്തറി ഉൽപന്നങ്ങൾ മേളകളിലുണ്ട്. 450 രൂപ മുതലുള്ള വസ്ത്രങ്ങൾ മേളയിലുണ്ട്. 1000 രൂപ മുതലുള്ള കൈത്തറി സെറ്റ് സാരികൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം റിബേറ്റും നൽകുന്നുണ്ട്.
വിഷുവെന്നാൽ ശബ്ദത്തിെൻറയും വെളിച്ചത്തിെൻറയും ആഘോഷം കൂടിയാണ്. പടക്കവും പൂത്തിരിയുമെല്ലാം വിഷുവിന് ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ, ഇത്തവണ ശബ്ദമില്ലാതെ നിറങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഹരിത പടക്കങ്ങളുമായാണ് വിപണി വിഷുവിന് ഒരുങ്ങുന്നത്. ഒരു തിരി കൊളുത്തിയാൽ മാലപോലെ നിർത്താതെ കത്തുന്ന ഓട്ടോമാറ്റിക് പൂക്കുറ്റികൾ, പടക്കം പൊട്ടുേമ്പാൾ പാട്ടു കേൾക്കുന്ന മ്യൂസിക്കൽ മാല, ആകാശത്ത് വർണ വിസ്മയം തീർക്കുന്ന െഷല്ലുകൾ, കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഗോൾഡൻ ഡക്ക്, പോഗോ, പോപ്പപ്പ്, ഇന്ത്യൻ ഡിലൈറ്റ്, കളർ ഫാൻറസി, ഡ്രോൺ തുടങ്ങി നിരവധി പുതുമകളുമായാണ് പടക്കവിപണി വിഷുക്കണിെയാരുക്കിയിരിക്കുന്നത്. 10 രൂപ മുതൽ 8000 രൂപ വരെയുള്ള നിരവധി പടക്കങ്ങളാണ് ഉള്ളത്. വിഷു കഴിയുേമ്പാൾ തെരഞ്ഞെടുപ്പ് ഫലം വരുന്നതും വിപണിക്ക് ഉണർവ് നൽകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
കണിവെള്ളരി വിളവെടുപ്പ് പൂർത്തിയാക്കി വിപണിയിലെത്തിത്തുടങ്ങി. കോഴിക്കോട്ടും മലപ്പുറത്തുമൊക്കെയാണ് കണിവെള്ളരി കൃഷി കൂടുതൽ നടക്കുന്നത്. പതിറ്റാണ്ടുകളായി പെരുവയല്‍, ചെത്തുകടവ്, കുന്ദമംഗലം, ചാത്തമംഗലം, കുറ്റിക്കാട്ടൂര്‍, മുണ്ടുപാലം, മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏക്കറുകണക്കിന് വയലുകളിലാണ് കണിവെള്ളരി കൃഷിചെയ്യുന്നത്.
ആണ്ടറുതിക്ക് മൺപാത്രം വാങ്ങുന്നത് മലയാളികൾക്കിടയിൽ വ്യാപകമാണ്. ഇത്തവണയും മൺപാത്രകച്ചവടക്കാർ വിഷുവിപണി പ്രതീക്ഷിച്ച് നഗരത്തിലെത്തിയിട്ടുണ്ട്. വാഴക്കാട്-എടവണ്ണപ്പാറ ഭാഗങ്ങളിൽനിന്നും പാലക്കാടുനിന്നുമെല്ലാം മൺപാത്ര കച്ചവടക്കാർ നഗരത്തിെലത്തുന്നുണ്ട്. മൺചട്ടികൾ, മൺകൂജകൾ, ബോട്ടിലുകൾ, ഫ്ലവർവേസുകൾ, മൺപാനുകൾ തുടങ്ങി വിവിധ ഇനം മൺ പാത്രങ്ങളാണ് വിഷുവിപണി പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.