കോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ മുന്നറിയിപ്പില്ലാതെ ജലവിതരണം മുടങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും ദുരിതത്തിലാക്കി. വ്യാഴാഴ്ച പകൽ 9.30ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ഉൾപ്പെടെ വെള്ളം മുടങ്ങിയത്. നാല് പ്ലാറ്റ്ഫോമിലും കാന്റീനിലും വിതരണം നിലച്ചു. റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൈലിങ് നടത്തിയപ്പോൾ ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് ശുചിമുറികൾ അടച്ചിട്ടു. യാത്രക്കാരും ജീവനക്കാരും ഇതോടെ വട്ടംകറങ്ങി. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വിതരണം പുനഃസ്ഥാപിച്ചെങ്കിലും വൈകീട്ടോടെ വിതരണം വീണ്ടും മുടങ്ങി. രാത്രി വൈകിയും ജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല. നവീകരണ പ്രവൃത്തി കരാറെടുത്ത കമ്പനിക്കാണ് കുടിവെള്ളം പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്തമെന്നാണ് റെയിൽവേ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.