കോഴിക്കോട്: മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി(26)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കുള്ള എക്സിക്യുട്ടീവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. കുടുംബസമേതം കണ്ണൂരിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് പോവുകയായിരുന്നു. ഗിരിജയാണ് മാതാവ്. സഹോദരി: ലിൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.