കോഴിക്കോട്: ഒന്നാം കോവിഡ് തരംഗകാലം മുതൽ വീട്ടിലിരുന്ന് ജോലി ചെയ്ത (വർക് ഫ്രം ഹോം) കോഴിക്കോട്ടെ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫിസിലെത്തിത്തുടങ്ങി.സംസ്ഥാന സര്‍ക്കാറിെൻറ സൈബര്‍ പാര്‍ക്കിലും യു.എല്‍ സൈബര്‍ പാര്‍ക്കിലും പുറത്തുമുള്ള കമ്പനികളിലേറെയും പ്രവര്‍ത്തനം സാധാരണ നിലയിലായി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും ജീവനക്കാരുടെ വാക്സിനേഷന് ഏതാണ്ട് പൂര്‍ത്തിയാകുകയും ചെയ്തതോടെയാണ് പഴയരീതിയിലേക്ക് മടങ്ങാനായത്.
മിക്ക കമ്പനികളിലും ജീവനക്കാര്‍ ഒാഫിസില്‍ വന്നുതുടങ്ങി. കുറഞ്ഞ ജീവനക്കാരുള്ള ഏതാനും കമ്പനികളില്‍ എല്ലാവരും ഓഫിസിലെത്തുന്നുണ്ട്. വര്‍ക് ഫ്രം ഹോമിന് പുറമെ ഓഫിസിലിരുന്നും ജോലിചെയ്യുന്ന ഹൈബ്രിഡ് രീതിയും ചില കമ്പനികള്‍ പിന്തുടരുന്നുണ്ട്.
സൈബര്‍പാര്‍ക്കും കമ്പനികളും സംഘടിപ്പിച്ച വാക്സിനേഷന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഗവ. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. ഐ.ടി ജീവനക്കാരെല്ലാം ഏതാണ്ട് പൂർണമായും വാക്സിന് സ്വീകരിച്ചതോടെ സുരക്ഷിത തൊഴിലിടമായി പാര്‍ക്ക് മാറി. കമ്പനികളുടെ പ്രവര്‍ത്തനം പടിപടിയായി സാധാരണ നിലയിലേക്ക് തിരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് പ്രതിസന്ധികാലത്തും ഐ.ടി കമ്പനികള്‍ക്ക് ബിസിനസ് വളര്‍ച്ചയുണ്ടായതായി കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി (കാഫിറ്റ്) പ്രസിഡൻറും ഗവ. ഐ.ഒ.എസ്.എസ് സി.ഇ.ഒയുമായ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.