കോഴിക്കോട്: വിൽപനക്കു കൊണ്ടുവന്ന മാരക മയക്കുമരുന്ന് എം.ഡി.എം.എയുമായി നല്ലളം സ്വദേശി അറസ്റ്റിൽ. നിറംനിലം വയൽ മുഹിൻ സുഹാലിഹിനെയാണ് (26) നല്ലളം ശാരദമന്ദിരത്തുനിന്ന് നാർക്കോട്ടിക് അസി. കമീഷണർ സുനിൽ കുമാറിെൻറ നേതൃത്വത്തിലുള്ള കോഴിക്കോട് ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) നല്ലളം സബ് ഇൻസ്പെക്ടർ എ. അഷ്റഫും ചേർന്ന് അറസ്റ്റ്ചെയ്തത്.
സിന്തറ്റിക് ഡ്രഗ്ഗായ ക്രിസ്റ്റൽ രൂപത്തിലുള്ള 4.530 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. നഗരത്തിെൻറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഡൻസാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് പ്രതി വാഹനസഹിതം പിടിയിലായത്. സംഗീത മേളകളിലും നൃത്ത പരിപാടികളിലും വിൽക്കുന്നതിന് ബംഗളൂരുവിൽനിന്നാണ് ഇയാൾ ലഹരി കോഴിക്കോട് എത്തിച്ചത്.
നല്ലളം ഇൻസ്പെക്ർ എം.കെ. സുരേഷ്കുമാർ, എം.കെ. സലീം, ദീപ്തി ലാൽ, അരുൺഘോഷ്, വിജയകൃഷ്ണൻ എന്നിവരും ഡൻസാഫ് അംഗങ്ങളായ എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ്, കെ.എ. ജോമോൻ, എം. ജിനേഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോവിഡ് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.