തലക്കാട് പഞ്ചായത്തിനെതിരെ ഓംബുഡ്സ്മാൻ പരാതി രജിസ്റ്റർ ചെയ്തു

തിരൂർ: മാർച്ച് കഴിഞ്ഞിട്ടും തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി 14ാം വാർഡിലെ തകർന്ന റോഡിനുള്ള പ്ലാൻ ഫണ്ടോ മെയിന്റനൻസ് ഫണ്ടോ യഥാസമയം ചെലവഴിക്കാതെ 1.45 കോടി രൂപ ലാപ്സാക്കി കളഞ്ഞെന്ന് ആരോപിച്ച് ഓംബുഡ്സ്​മാനിൽ നൽകിയ പരാതി സ്വീകരിച്ച് രജിസ്റ്റർ ചെയ്തു. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കുമെതിരെ പൊതുപ്രവർത്തകൻ എം. ഷാജിയാണ്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്​മാനിൽ പരാതി നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.