ജലീലിന്റേത് ദേശതാത്പര്യ വിരുദ്ധ നിലപാട് -സംസ്കാര സാഹിതി

തൃശൂർ: മുൻ മന്ത്രി കെ.ടി. ജലീൽ രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും തകർക്കുന്ന വിധത്തിൽ ദേശതാത്പര്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ സംസ്കാര സാഹിതി ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഈ വർഷം നേരത്തേ ദേശീയ പതാക ഉയർത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ, ദേശീയ പതാകയുടെ പവിത്രത കളങ്കപ്പെടുന്നവിധം അശ്രദ്ധമായി കൈകാര്യം ചെയ്യപ്പെടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ എ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, മോഹൻദാസ് ചെറുതുരുത്തി, ജെയിംസ് കുറ്റിക്കാട്ട്, സുരേഷ് അന്നമനട, വി. അപ്പുക്കുട്ടൻ, ഹരി ഇരിങ്ങാലക്കുട, സന്തോഷ് കോലഴി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.