കീഴാറ്റൂർ: കുട്ടികളില്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ബാല്യം പദ്ധതിക്ക് കീഴാറ്റൂരില്‍ ശനിയാഴ്ച തുടക്കമാവും. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 170ഓളം കുട്ടികള്‍ക്ക് ഈ യജ്ഞത്തിന് കീഴില്‍ മരുന്ന് നല്‍കും. മൂന്ന് ആഴ്ചകളിലായി പ്രത്യേക ഇടവേളകളിലാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കുക. 'ചിരി മങ്ങരുത്, കുസൃതി നിലക്കരുത്' സന്ദേശം ഉയര്‍ത്തിയുള്ള പ്രതിരോധ യജ്ഞം അംഗൻവാടി പ്രവര്‍ത്തകരുടെയും ആശ വളൻറിയര്‍മാരുടെയും സഹകരണത്തോടെയാണ് നടപ്പാക്കുക. ശനിയാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.