യുവാവിൻെറ കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടുകൾ കൊളത്തൂർ: ഭാര്യാസഹോദരൻെറ കുത്തേറ്റ് യുവാവ് മരിച്ച സംഭവം സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന. മക്കരപ്പറമ്പ് കുറുവ റോഡിലെ ചെറുപുഴക്ക് കുറുകെയുള്ള ആറങ്ങോട്ട് പാലത്തിൽ വെച്ചാണ് കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫർ (36) കുത്തേറ്റ് മരിച്ചത്. ജാഫറിൻെറ തുടയിലും കൈയിലുമാണ് കുത്തേറ്റത്. പ്രതി റഈഫ് ക്രിമിനൽ കേസിൽ ശിക്ഷ കഴിഞ്ഞ് മാസങ്ങൾക്ക് മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. കൊലപാതകം നടന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയും വട്ടിപ്പലിശ സംഘങ്ങളും പിടിമുറുക്കിയതായി നാട്ടുകാർ പറയുന്നു. വർഷങ്ങളായി ഈ പ്രദേശത്ത് രാത്രിയായാൽ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്ന സംഘങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. കൊലപാതകം നടന്ന സമയത്ത് കാണപ്പെട്ട വാഹനങ്ങളെക്കുറിച്ചും സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളുണ്ടോയെന്നും സംശയമുണ്ട്. പുലർച്ച ഇരുവരുടെയും പക്കൽ ആയുധമുണ്ടായിരുന്ന കാര്യത്തിലും കൂടുതൽ അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.