me kdy 6 road കൊണ്ടോട്ടി: വെട്ടുകാട് -ഒളവട്ടൂര്‍ -മുണ്ടുമുഴി റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് ഭരണാനുമതിയായി. അഞ്ച് കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. എട്ട് മീറ്റര്‍ വീതിയില്‍ എട്ട് കിലോമീറ്ററാണ് പാത നവീകരിക്കുക. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കും. വൃക്കരോഗ നിർണയ ക്യാമ്പ് പള്ളിക്കല്‍: റിയാദ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കലില്‍ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി, കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സൻെറര്‍ എന്നിവയുമായി സഹകരിച്ചാണ് 'കരുതല്‍' എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചത്. കൊണ്ടോട്ടി ഡയാലിസിസ് സൻെറര്‍ ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സി. സെയ്തലവി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെമ്പാന്‍ മുഹമ്മദലി ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. സുനിത, കെ. വിമല, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് വി.പി. അബ്ദുല്‍ ഹമീദ്, കെ.പി. മുസ്തഫ തങ്ങള്‍, മൂസ പൗലോദ്, രായിന്‍കുട്ടി നീറാട്, സി.എ. ബഷീര്‍, ജോണ്‍സൻ മാസ്റ്റര്‍, കെ. നിസാര്‍, സി. അസീസ്, എ.ടി. ഗഫൂര്‍, ഷബീര്‍ അലി, എം. അബ്ദുല്‍ ഖാദര്‍, കെ. മജീദ്, കണിയാടത്ത് ബഷീര്‍, ടി. അഹമ്മദ് ഹാജി, പി.സി ലത്തീഫ്, മുസ്തഫ പള്ളിക്കല്‍, കെ.ടി ഫിറോസ്, എന്‍.പി. അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.