me kdy 8 bhinnaseshi കൊണ്ടോട്ടി: ലോക ഭിന്നശേഷി ദിനാചരണത്തിൻെറ ഭാഗമായി കൊണ്ടോട്ടി ബി.ആര്‍.സി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിദ്യാർഥികള്‍ക്ക് തൊഴില്‍ പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കുട നിർമാണത്തിലായിരുന്നു പരിശീലനം. എല്‍.ഇ.ഡി ബള്‍ബ്, സോപ്പ്, തുണികൊണ്ടുള്ള ചവിട്ടി എന്നിവയിൽ തുടര്‍ദിവസങ്ങളില്‍ പരിശീലനം നല്‍കും. മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പെഷല്‍ കെയര്‍ സൻെററില്‍ ആരംഭിച്ച പരിപാടി പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡോമിനിക് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലെക്ചറര്‍ മുസ്തഫ പാലക്കല്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. റിസോഴ്സ് അധ്യാപകരായ വിശ്വാനാഥന്‍, ഫസീല, റിഹാന, റാഷിദ് പഴേരി, ഷമീന എന്നിവര്‍ നേതൃത്വം നല്‍കി. കൊണ്ടോട്ടി: നഗരസഭയുടെ നേതൃത്വത്തില്‍ ബഡ്സ് സ്‌പെഷല്‍ സ്‌കൂളില്‍ നടന്ന പ്രത്യേക പരിപാടി നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ അഷ്റഫ് മടാന്‍ അധ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്ട് ഡി.ജി.എം ശശികുമാര്‍, പി.എസ്. ദേവകുമാര്‍, സി. മിനിമോള്‍, റംല കൊടവണ്ടി, അബീന പുതിയറക്കല്‍, സ്വാലിഹ് കുന്നുമ്മല്‍, ടി. അനുപമ, എ.ഇ. ബാബു, ശോഭന, പി.എം.എ. നാസര്‍, കൗലത്ത്, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. കലോത്സവം ഗായിക ജയഭാരതി ഉദ്ഘാടനം ചെയ്തു. ഒളവട്ടൂര്‍: തടത്തില്‍പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ കെയര്‍ സൻെററിലേക്ക് ഐഡിയല്‍ കള്‍ചറല്‍ അസോസിയേഷന്‍ പഠനോപകരങ്ങള്‍ വിതരണം ചെയ്തു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ടി. ആലി ഹാജി അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. സുധീരന്‍ ചീരക്കോട മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എ.ജെ. സജീന, മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, യു.കെ.എം. അബ്ദുല്‍ ഗഫൂര്‍, ഷിനോദ് മണ്ണാറക്കല്‍, കെ.ടി. മുനീര്‍, എ.കെ. സാലിഹ്, ബഷീര്‍, മിനി തുടങ്ങിയവര്‍ സംസാരിച്ചു. പുളിക്കല്‍: എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിസേബിള്‍ഡ് സംഘടിപ്പിച്ച ദ്വിദിന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ.പി. മുജീബ് റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ടി.പി. ഇബ്രാഹിം, രശ്മിത, പി.ടി. ശബ എന്നിവര്‍ സംസാരിച്ചു. പടം me kdy 8 bhinnaseshi: ലോക ഭിന്നശേഷി ദിനാചരണത്തിൻെറ ഭാഗമായി കൊണ്ടോട്ടി ബി.ആര്‍.സി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.