മഞ്ചേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ.ടി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഗായകൻ ദിനേശ് ചുങ്കത്തറ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ പ്രേമ രാജീവ്, പ്രധാനാധ്യാപിക എം. സന്തോഷ് കുമാരി, എ.ഇ.ഒ എസ്. സുനിത, ബി.പി.സി എ.പി. സുധീർ ബാബു, സ്പെഷൽ എജുക്കേറ്റർ എം.പി. ഷീബ, സ്റ്റാഫ് സെക്രട്ടറിമാരായ സി.ടി. മുഹമ്മദ് ബഷീർ, കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി. വാഴക്കാട്: പരിവാർ വാഴക്കാടും ഹവിൽദാർ എം.എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കായിക മേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മലയിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ മാരോത്ത് അധ്യക്ഷത വഹിച്ചു. റഫീഖ് അസ്‌ലം, ശരീഫ, പി.വി. മുജീബ്, കുഞ്ഞുമുഹമ്മദ്, ടി. നാസർ ബാബു, ടി. ഹമീദ് എന്നിവർ സംസാരിച്ചു. മഞ്ചേരി: ഇലു-തണൽ ഭിന്നശേഷി പരിചരണ കേന്ദ്രം മാലാംകുളം ടർഫ് പരിസരത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മാർച്ച് പാസ്റ്റിൽ സൻെറർ ഹെഡ് മെഹബൂബ് ചക്കരതൊടി സല്യൂട്ട് സ്വീകരിച്ചു. സി.സി. ഉസ്മാൻ സമ്മാനദാനം നിർവഹിച്ചു. ഷൗക്കത്ത് കോർമത്ത്, ഇ. സുലൈമാൻ മാസ്റ്റർ, ഡോ. കെ.പി. റഫീഖ് അലി, വി.എം. നിഷാദ് അലി എന്നിവർ സംസാരിച്ചു. ഭിന്നശേഷി വാരാചരണത്തിൻെറ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. ചിത്രം: me price dis വാഴക്കാട് നടന്ന ഭിന്നശേഷി കുട്ടികളുടെ കായിക മേള വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മലയിൽ അബ്ദുറഹ്മാൻ സമ്മാനം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.