എടപ്പാൾ: നാട്ടുനന്മയുടെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മൻെറ് സൻെറർ, സൻെറർ ഫോർ എൻവയൺമൻെറ് ആൻഡ് െഡവലപ്മൻെറ് എന്നിവയുടെ സഹകരണത്തിൽ നടപ്പാക്കുന്ന ഗോ ഇലക്ട്രിക് -ജനകീയ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് ബോധവത്കരണ പരിപാടി നടപ്പാക്കുന്നത്. ബോധവത്കരണ ക്ലാസ്, റാലി, പ്രതിജ്ഞ, ഒപ്പ് ശേഖരണം, റാലിയിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സി.എഫ്.എൽ ബൽബ് വിതരണം എന്നിവ സംഘടിപ്പിക്കും. തവനൂർ മണ്ഡലത്തിലെ ബോധവത്കരണ ശിൽപശാല കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. സുബൈദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഗായത്രി, കാലടി പഞ്ചായത്ത് പ്രസിഡൻറ് കെ. അസ്ലം, വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. രാധിക, എം.എ. നജീബ്, എം.കെ.എം. ഗഫൂർ, സത്യൻ കണ്ടനകം, ടി. റിയാസ്, വിജി സുരേഷ് ബാബു, എ.വി. നൂറ, കെ.വി. ശരണ്യ എന്നിവർ സംസാരിച്ചു. ഊർജ കിരൺ റാലി, പ്രതിജ്ഞ, ഒപ്പ് ശേഖരണം എന്നിവ ഡിസംബർ 10ന് വട്ടംകുളത്ത് നടക്കും. പൊന്നാനിയിലെ ശിൽപശാല ചങ്ങരംകുളം ദാറുൽ ഇസ്ലാം സ്കൂളിലും തൃത്താല മണ്ഡലത്തിലെ ശിൽപശാല കപ്പൂർ പഞ്ചായത്ത് ഹാളിലും ഡിസംബർ 13ന് രാവിലെയും ഉച്ചക്കുമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.