തിരൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂര്‍ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാർക്കുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തിൽ 2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ, ഹോളിഡേ ബാച്ചുകൾ ഉണ്ടാകും. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ മാത്രമാണ് അപേക്ഷ നൽകേണ്ടത്. യോഗ്യരായവർ എസ്.എസ്.എൽ.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിൻസിപ്പൽ, കോച്ചിങ് സൻെറർ ഫോർ മൈനോരിറ്റി യൂത്ത്, കെ.ബി.ആർ കോംപ്ലക്സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോറം ഓഫിസിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. അപേക്ഷ ഫോറം ഓഫിസിൽനിന്ന് രാവിലെ 10 മുതൽ ഉച്ചക്ക് മൂന്ന് വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും 0494 2565056, 9895733289, 9961903619, 9645015017, 9961509439 നമ്പറുകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.