തുരങ്കപാതയിൽ ഗതാഗതക്കുരുക്ക്

കുതിരാന്‍: കുതിരാന്‍ ഒന്നാം തുരങ്കപാതയില്‍ ഞായറാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്ക്. രാത്രി ഏഴ്​ മുതല്‍ പത്ത് വരെയാണ്​​ വാഹനത്തിരക്കുണ്ടായത്​. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ നിരയാണ് മമ്മദ് പടിവരെ നീണ്ടത്. തുരങ്കത്തിനകത്താണ് കുരുക്ക് രൂക്ഷമായി അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍നിന്ന്​ വ്യത്യസ്തമായി തുരങ്കത്തിനകത്ത് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഒറ്റവരിയില്‍ ഒതുക്കിയതാണ് കാരണമായി ഡ്രൈവര്‍ന്മാര്‍ പറയുന്നത്. എന്നാല്‍, മറ്റു രണ്ടു വരികളിലും തൃശൂരില്‍നിന്ന്​ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടത്തിവിട്ടതിനാല്‍ വാഹനങ്ങല്‍ സുഗമമായി കടന്നുപോയി. തുരങ്കത്തിനകത്ത് റോഡ് പകുതിയായി വിഭജിച്ച് ഗതാഗതത്തിന് അനുവദിക്കുന്നതാണ് പ്രശ്‌നപരിഹാരം എന്നാണ് ഡ്രൈവര്‍ന്മാര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.