വിദ്വേഷ രാഷ്ട്രീയത്തെ ജനാധിപത്യ സമൂഹം ചെറുക്കണം -എസ്.എസ്.എഫ്

മേലാറ്റൂർ: പൗരസമൂഹത്തിന്റെ വിശ്വാസ, ആചാര വൈവിധ്യങ്ങളോട് സംഘ്​പരിവാർ ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവരുന്ന വിദ്വേഷ, വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനാധിപത്യ സമൂഹത്തിന്റെ ചെറുത്തുനിൽപ് അനിവാര്യമാണെന്ന് എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ല സ്റ്റുഡന്റ്സ് കൗൺസിൽ ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.കെ. ശാക്കിർ സിദ്ദീഖി അധ്യക്ഷത വഹിച്ചു. ആറു മാസ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു. സംസ്ഥാന സെക്രട്ടറിമാരായ ഹാമിദലി സഖാഫി പാലാഴി, ജാബിർ നെരോത്ത്, സഈദ് ഇർഫാനി എന്നിവർ നിയന്ത്രിച്ചു. ജില്ല ഭാരവാഹികളായ കെ. തജ്മൽ ഹുസൈൻ, ശൗക്കത്തലി സഖാഫി, പി.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. mc mltr 5 ssf എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ല സ്റ്റുഡന്റ്സ് കൗൺസിൽ ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.