വൈരങ്കോട് തിയ്യാട്ടുത്സവം ഇന്ന് തുടങ്ങും

വൈരങ്കോട്: ഭഗവതി ക്ഷേത്രത്തിൽ ഒരാഴ്ച നീളുന്ന തിയ്യാട്ടുത്സവത്തിന്​ ഞായറാഴ്ച മരം മുറിയോടെ തുടക്കമാകും. ചൊവ്വാഴ്ച നടക്കുന്ന ചെറിയ തിയ്യാട്ടിന്‍റെ കനലാട്ടത്തിന് ഭക്തർ വഴിപാടായി നൽകുന്ന വരിക്കപ്ലാവ് പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ മുറിച്ചെടുക്കുന്ന ചടങ്ങാണിത്. വെള്ളിയാഴ്ചത്തെ വലിയ തിയ്യാട്ടിനുള്ള മരം ബുധനാഴ്ചയാണ് മുറിക്കുക. ഉത്സവം കോവിഡ് മാനങ്ങൾ പാലിച്ചാണെങ്കിലും 1500 പേരെ പങ്കെടുപ്പിക്കാനുള്ള അനുമതി ഉണർവേകിയിട്ടുണ്ട്. മുട്ടറുക്കൽ വഴിപാടുണ്ടാവില്ല വൈരങ്കോട്: ഭഗവതി ക്ഷേത്രത്തിൽ തിയ്യാട്ടുത്സവം തുടങ്ങിയതിനാൽ 19 വരെ ക്ഷേത്രത്തിൽ മുട്ടറുക്കൽ വഴിപാട് ഉണ്ടാകില്ലെന്ന് എക്സി. ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.