ധനസഹായ വിതരണം

തിരൂരങ്ങാടി: ജിദ്ദയിൽ ജോലി ചെയ്യുന്ന തിരൂരങ്ങാടി ടൗണിലെയും പരിസര പ്രദേശത്തേയും മുസ്​ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മ 'ജിദ്ദ-തിരൂരങ്ങാടി മുസ്​ലിം വെൽഫെയർ ലീഗ്' നിർധന രോഗികൾക്ക്‌ ചികിത്സ സഹായവും വീട് നിർമാണ ധനസാഹയവും നൽകി. യോഗം മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എം.കെ. ബാവ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൊറ്റയിൽ അധ‍്യക്ഷത വഹിച്ചു. ലീഗ് ജില്ല ട്രഷറർ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, മണ്ഡലം ട്രഷറർ മഹ്മൂദ് ഹാജി, ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് വി.പി. മുസ്തഫ എന്നിവർ ധനസഹായം വിതരണം നിർവഹിച്ചു. റിയാദ് കെ.എം.സി.സിയുടെ ഫണ്ട് അരിമ്പ്ര സുബൈർ ടൗൺ കമ്മിറ്റിക്ക്‌ കൈമാറി. എം.പി. അബ്ദു റഊഫ്, കൂളത്ത് അബ്ദു, പി.എം.എ. ജലീൽ, സമദ് കാരാടൻ, എൻ.കെ. മുഹമ്മദ് കുട്ടി ഹാജി, ഉരുണിയൻ മുസ്തഫ, റഫീഖ് പാറക്കൽ, സി.എച്ച്. അബൂബക്കർ സിദ്ദീഖ്, റഫീഖ് പന്താരങ്ങാടി, പി.എം. അബ്ദുൽ ഹഖ്, ഒടുങ്ങാട്ട് ഇസ്മാഇൽ എന്നിവർ സംസാരിച്ചു. എം.വി. സുബൈർ ഖിറാഅത്ത് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.