അബൂദബി: അബൂദബി വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ വാക്സിനെടുത്തവർക്കും ഈ നിബന്ധന ബാധകമായിരിക്കും. നേരത്തെ, ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്ക് യാത്രക്കു മുമ്പ് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അറിയിച്ചിരുന്നു. ഇതിൽനിന്നാണ് അബൂദബിയെ ഒഴിവാക്കിയത്. അതേസമയം, ദുബൈ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽനിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവർക്ക് പി.സി.ആർ ആവശ്യമില്ലെന്ന് എയർ അറേബ്യയും അറിയിച്ചു. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ് ഇളവ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയവർ നേരേത്തതന്നെ ഈ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ ഇളവ് ഭൂരിപക്ഷം പ്രവാസികൾക്കും ഉപകാരപ്പെടാത്തതാണെന്ന് ആരോപണം ഉയർന്നിരുന്നു. യു.എ.ഇയിലുള്ള നല്ലൊരു ശതമാനം പ്രവാസികളും ഇവിടെനിന്ന് വാക്സിനെടുത്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.