പാലക്കാട്: വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലനിൽക്കുന്ന 15 ലക്ഷത്തിലധികം ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമൻെറ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് വി. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന സെക്രട്ടറി എം.എ. അജിത് കുമാർ, കോൺഫെഡറേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ് കെ.കെ.എൻ. കുട്ടി എന്നിവർ സംസാരിച്ചു. എം. ഹംസ സ്വാഗതവും ജനറൽ കൺവീനർ സി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. പി.കെ. മുരളീധരൻ രക്തസാക്ഷി പ്രമേയവും എൻ. പത്മകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചർച്ചക്ക് ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ മറുപടി പറഞ്ഞു. സർവിസിൽനിന്ന് വിരമിച്ചവരെ ആദരിച്ചു. ഭാരവാഹികൾ: പി.കെ. മുരളീധരൻ (പ്രസി.), ജി.ആർ. പ്രമോദ്, ആർ. രാജേഷ്, ഇ.പി. പ്രകാശൻ, കെ.വി. മനോജ് കുമാർ (വൈസ് പ്രസി), വി. ശ്രീകുമാർ (ജന. സെക്ര.), എൻ. പത്മകുമാർ, എസ്. ധന്യ, പി. ശിവദാസ്, പ്രമോദ് കുമാർ (അസി. സെക്ര), ഇ.എസ്. ഹരീഷ് (ട്രഷ). 37 അംഗ സംസ്ഥാന കമ്മിറ്റിയെയും എസ്. ജ്യോതിലക്ഷ്മി ചെയർപേഴ്സനായും കെ.പി. പ്രമീള കൺവീനറായുമുള്ള വനിത സബ്കമ്മിറ്റിയെയും തെരഞ്ഞെടുത്തു. pkg muraleedaran, pkg Sreekumar : കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. മുരളീധരൻ, ജനറൽ സെക്രട്ടറി വി. ശ്രീകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.