കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം

മണ്ണാർക്കാട്: കേരള സ്കൂൾ ടീച്ചേഴ്​സ് യൂനിയൻ (കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. ഗുരുചൈതന്യം വാർഷിക പതിപ്പ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നഗരസഭാധ്യക്ഷൻ സി. മുഹമ്മദ് ബഷീറിന് നൽകി പ്രകാശനം ചെയ്തു. ലോയേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അബു സിദ്ദീഖ് ആമക്കാട്, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറിമാരായ ടി.എ. സിദ്ദീഖ്, റഷീദ് ആലായൻ, മണ്ഡലം പ്രസിഡന്‍റ് ടി.എ. സലാം, കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എം. അഹമ്മദ്, ട്രഷറർ ബഷീർ ചെറിയാണ്ടി, ഭാരവാഹികളായ പി.കെ. അസീസ്, കെ.എം. അബ്ദുല്ല, ഹമീദ് കൊമ്പത്ത്, എം.എം. ജിജുമോൻ, സി.എം. അലി, പി.കെ.എം. ഷഹീദ്, എ.സി. അത്താഉല്ല, ഐ. ഹുസൈൻ, വി.എ. ഗഫൂർ, നിഷാദ് പൊൻകുന്നം, പി.വി. ഹുസൈൻ, റഹീം കുണ്ടൂർ, പി.എ. അക്ബർ ഫൈസൽ, കെ.എം.എം. സലീം, സിദ്ദീഖ് പാറോക്കോട്, ഹുസൈൻ കോളശ്ശേരി, നാസർ തേളത്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാർ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ് മോഡറേറ്ററായിരുന്നു. എ.കെ. സൈനുദ്ദീൻ, എ.എം. അബൂബക്കർ, അബ്ദുല്ല വാവൂർ, ഡോ. കെ.വി. മനോജ്, പി. ഹരിഗോവിന്ദൻ, പ്രഫ. പി.എം. സലാഹുദ്ദീൻ, ഉസ്മാൻ താമരത്ത്, കല്ലൂർ മുഹമ്മദലി, കെ.ടി. അമാനുല്ല എന്നിവർ പങ്കെടുത്തു. സമ്മേളന ലോഗോ രൂപകൽപന ചെയ്ത സി.കെ. സുധീർകുമാറിന് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉപഹാരം നൽകി. യാത്രയയപ്പ് സമ്മേളനം സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂസുഫ് ചേലപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. അസീസ്, മുഹമ്മദലി മറ്റന്തടം, നാസർ കൊമ്പത്ത്, എം. മുഹമ്മദലി മിഷ്കാത്തി, സി.ടി.പി. ഉണ്ണിമൊയ്തീൻ, എ. മൊയ്തീൻ, സേവനത്തിൽനിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കളായ കെ. അബ്ദുൽ കരീം, കെ. അബ്ദുൽ ലത്തീഫ്, പി.പി. മുഹമ്മദ്, ഷരീഫ് ചന്ദനത്തോപ്പ്, കെ. അബൂബക്കർ, ടി.കെ. ഹനീഫ, പി.പി.എ. നാസർ, ഡോ. ജാക്സൺ ദാസ് എന്നിവർ സംസാരിച്ചു. കൗൺസിൽ മീറ്റ് മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു. pew mnrkd 1 kstu : എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.