പുന്നയൂർ സഹകരണ കാര്യാലയം ഉദ്ഘാടനം ഇന്ന്

പുന്നയൂർ: പഞ്ചായത്ത് സാമൂഹികക്ഷേമ സഹകരണ സംഘത്തിന്റെ നവീകരിച്ച കാര്യാലയം പഞ്ചവടിയിൽ തിങ്കളാഴ്ച രാവിലെ 10ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, ഗുരുവായൂർ നഗരസഭ മുൻ അധ്യക്ഷൻ ടി.ടി. ശിവദാസൻ എന്നിവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ പാർട്ടി ഭാരവാഹികളും പങ്കെടുക്കും. 2018ൽ ഏഴ് സഹകാരികൾ ചേർന്ന് രൂപവത്കരിച്ച സംഘത്തിൽ ഇപ്പോൾ 500 അംഗങ്ങളും അരക്കോടി രൂപ ഓഹരി നിക്ഷേപവുമുണ്ടെന്ന് പ്രസിഡന്റ് അഡ്വ. അക്തർ അഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീരദേശവാസികളെ സ്വയംപര്യാപ്തരാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ഡയറക്ടർമാരായ ആരിഫ്, രമണി, സൈനുൽ ആബിദ്, ഖാലിദ്, റഷീദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.