ചകിരിയിൽ നിർമിത ഗ്രോബാഗ് നിർമാണ യൂണിറ്റ് സംസ്ഥാനത്ത് മാതൃകയാവുന്നു.

പറമ്പിക്കുളം: ചകിരിയിൽ നിർമിത ഗ്രോബാഗ് നിർമാണ യൂണിറ്റ് പു രോഗതിയിൽ പറമ്പിക്കുളം കടുവാ സങ്കേതത്തിനു കീഴിൽ പൊള്ളാ ച്ചിയിലെ പറമ്പിക്കുളം ഇൻഫർമേ ഷൻ സെൻ്ററിൽ പ്രവർത്തിക്കുന്ന ചകിരി നിർമിത കേന്ദ്രത്തിൻ്റെ പ്ര വർത്തനമാണ് ആറ് ആദിവാസി കൾക്ക് തൊഴിൽ നൽകുന്നത്. കേരളത്തിലെ വനം വകുപ്പിൻ്റെ ആദ്യ സംരംഭമാണിത്. പരിസ്ഥിതി ദിനം ഉൾപ്പെടെയുള്ള പ്രകൃതി ദിവസങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകളിലാണ് ചെടികൾ വിതരണത്തിനെത്തിയിരുന്നത്. ഇതിൽ നിന്നും മോചനം ആഗ്രഹി ച്ചിരുന്ന സമയത്താണ് ലോക്ക് ഡൗൺവേളയിൽ പറമ്പിക്കുളം ഇ.ഡി.സി കമ്മിറ്റിയിലെ ആദിവാ സികൾക്ക് തൊഴിൽ സംരംഭത്തി നായി ഒന്നര വർഷം മുമ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹൈദർ ഹുസൈന് ചകിരി ഉൽപ്പന്നത്തിൽ നിർമി ക്കുന്ന ഗ്രോബാഗ് നിർമാണത്തിന് ആശയമുയർന്നത്.പൊള്ളാച്ചി- അബ്രാംപാളയം റോഡിൽ പ്രവർ ത്തിക്കുന്ന ഇൻഫർമേഷൻ സെൻ്റ റിൽ ഒന്നര വർഷം മുമ്പ് ഒരു ഗ്രോ ബാഗ് നിർമാണ യൂണിറ്റ് പ്രവർ ത്തിച്ചു വന്നത്. അഞ്ചാംകോളനിയിലെ ആറ് ആദിവാസികളെ പരിശീലി പ്പിച്ചാണ് പ്രവർത്തനം തുടർന്നതെന്ന് ഗ്രോബാഗ് നിർമാണ യൂണിറ്റിന് നേതൃത്വം നൽകുന്ന പറമ്പിക്കുളം കടുവാസങ്കേതം ഡപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ പറഞ്ഞു. സ്വകാര്യ കമ്പനികൾ മാത്രം ഉൽപാദിപ്പിച്ചിരുന്ന ചകിരി ഉൽപ്പന്നങ്ങളിൽ നിർമ്മി ക്കുന്ന ഗ്രോബാഗ് സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന കേര ളത്തിലെ ഏക പ്രകൃതി ഗ്രോബാഗ് യൂണിറ്റാണെന്ന് വൈശാഖ് ശശി കുമാർ പറഞ്ഞു. ഒരു വർഷം നല്ല പോലെ പ്രവർത്തിച്ചതിനാൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ 25 ലക്ഷം രൂപ വിപുലീകരണത്തിന് നൽകി. ഈ തുക ഉപയോഗിച്ച് കോയമ്പത്തൂരിൽ നിന്നും കൂടു തൽ ശക്തിയുള്ള ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ച് യൂണിറ്റിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കുവാനുള്ള തയ്യാറെ ടുപ്പിലാണ് വനം വകുപ്പ്. പരിസ്ഥി തി ദിനത്തിനകം വിപുലീകരിച്ച യൂ ണിറ്റ് പ്രവർത്തന ക്ഷമമാകും.കൂ ടുതൽ ആദിവാസികൾക്ക് തൊഴി ൽ നൽകുവാൻ ഇതു മൂലം സാധി ക്കുമെന്ന് അധികൃതർ പറഞ്ഞു. pew agro bag, pew agro bag2 പൊള്ളാച്ചിയിൽ പ്രവർത്തിക്കുന്ന പറമ്പിക്കുളം കടുവ സങ്കേതത്തിൻ്റെ ചകിരി ഉപയോഗിച്ച് അഗ്രോബാഗ് നിർമാണ യുണിറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.