ചങ്ങരംകുളം: ഈ വർഷത്തെ വേനൽമഴയിൽ കോൾമേഖലയിൽ കൃഷി നശിച്ചതിനോടനുബന്ധിച്ച് വൈക്കോൽ മഴയിൽ ചീഞ്ഞഴുകി. കൊയ്ത്ത് കഴിഞ്ഞ് മഴ നിലക്കാതെ തുടർന്നതിനാൽ ഏക്കർ കണക്കിന് കോൾനിലങ്ങളിലെ വൈക്കോൽ മഴയിൽ നശിക്കുകയായിരുന്നു. കൊയ്ത്ത് മെതിയന്ത്രം ഇറക്കുന്നതുപോലെ മഴ പെയ്ത പാടങ്ങളിലേക്ക് വൈക്കോൽ കെട്ടുന്ന യന്ത്രം ഇറക്കാൻ കഴിയാത്തതാണ് നാശത്തിന് കാരണമായത്. ചെറിയ ചളിയിൽ പോലും യന്ത്രം താഴുന്നതിനാൽ വൈക്കോൽ കെട്ടാനുള്ള ശ്രമം വിഫലമാവുകയായിരുന്നു. പല സ്ഥലങ്ങളിലും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ യന്ത്രം ഇറക്കി ചളിയിൽ താഴ്ന്നിരുന്നു. എന്നാൽ, ദിവസങ്ങളായി നിലക്കാതെ മഴ പെയ്യുകയും പാടങ്ങളിൽ വെള്ളം കൂടുകയും ചെയ്തതോടെ വൈക്കോൽ മഴയിൽ ചീഞ്ഞഴുകുകയായിരുന്നു. ആദ്യം കൊയ്ത്ത് കഴിഞ്ഞ പലയിടങ്ങളിലും വൈക്കോൽ കെട്ടിയത് കൊണ്ടുപോകാൻ വാഹനങ്ങൾ ഇറക്കാൻ കഴിയാതെ കെട്ടുകൾ തലച്ചുമടായി കൊണ്ടുപോയിരുന്നു. കെട്ടാത്ത വൈക്കോൽ കൊണ്ടുപോകാൻ മറ്റു വഴികളില്ലാത്തതിനാൽ മഴയിൽ നശിക്കുകയായിരുന്നു. ഒരു കെട്ട് വൈക്കോലിന് 160 രൂപ ലഭിക്കുന്നുണ്ട്. വൈക്കോലിനായി പല പ്രദേശങ്ങളിൽ നിന്നു കോൾ മേഖലയിലേക്ക് ആവശ്യക്കാർ എത്തിയിരുന്നു. എന്നാൽ, നാശനഷ്ടങ്ങളെ തുടർന്ന് വിപണിയിൽ മതിയായ വൈക്കോൽ ലഭ്യമാവാതായതോടെ വില ഉയർന്നു. കർഷകർ വൈക്കോൽ സൂക്ഷിച്ച് കന്നുകാലി വളർത്തലിനും അത്യാവശ്യസമയങ്ങളിൽ വിൽപനയും നടത്തിയിരുന്നു. ഇവ നശിച്ചതോടെ കർഷകർക്ക് കൃഷിയിൽനിന്ന് ലഭിച്ചിരുന്ന അധികവരുമാനമാണ് നഷ്ടമായത്. ഫോട്ടോ കോൾമേഖലയിലെ പാടങ്ങളിൽ കിടക്കുന്ന വൈക്കോൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.