ചമ്രവട്ടം റെഗുലേറ്റർ ചോർച്ച: കാലവർഷത്തിന് മുമ്പ്​ വെള്ളം തടയാനാവില്ല ഷീറ്റുകൾ കിട്ടാനില്ലാത്തതും പ്രതിസന്ധി

എടപ്പാൾ: കാലവർഷത്തിന് മുമ്പ്​ ചമ്രവട്ടം റെഗുലേറ്ററിലെ ചോർച്ച അടക്കൽ പൂർത്തിയാക്കാൻ സാധ്യതയില്ല. ചോർച്ച തടയാൻ ഷീറ്റ് പൈലിങ് ജോലികളാണ് നടക്കുന്നത്. ഇതുവരെ 608 ഷീറ്റുകളാണ് സ്ഥാപിച്ചത്. ഇനി 300ഓളം എണ്ണം സ്ഥാപിക്കാനുണ്ട്. അടുത്ത മാസത്തോടെ കാലവർഷം ആരംഭിക്കും. മഴ ശക്തമായി പെയ്താൽ പ്രവൃത്തികൾ നടത്താൻ സാധിക്കില്ല. പിന്നെ ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതിന് ശേഷമേ പ്രവൃത്തി ആരംഭിക്കാൻ കഴിയൂ. ഫ്രെബുവരിയിലാണ് പ്രവൃത്തി ആരംഭിച്ചത്. ആഗസ്റ്റ് വരെയാണ് കരാർ കാലാവധി. മഴ ശക്തമെല്ലങ്കിൽ ആഗസ്റ്റിൽ തന്നെ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ഷീറ്റുകൾ കിട്ടാനില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിദേശത്ത് നിന്നാണ് ഷീറ്റുകൾ ഇറക്കുമതി ചെയ്യുന്നത്. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഷീറ്റുകൾ കേരളത്തിലെത്താൻ കാലതാമസം വരുമെന്നാണ് കരാറുകാർ പറയുന്നത്. ഇതിനായി ഏകദേശം ആറ് കോടിയോളം രൂപ അഡ്വാന്‍സ് തുക കെട്ടി വെക്കേണ്ടതുണ്ട്. ഈ തുക കെട്ടണമെങ്കില്‍ ഇതുവരെ ചെയ്ത പ്രവൃത്തിയുടെ ബില്‍ തുക പാസാക്കി ലഭിക്കണം. എന്നാല്‍, കോണ്‍ക്രീറ്റ് ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ തുക അനുവദിച്ച് നല്‍കൂ എന്ന നിലപാടിലാണ് ജലസേചന വകുപ്പ്. വെള്ളം കെട്ടിനിൽക്കുന്നത് കാരണം ഷീറ്റ് പൈലിങ് ചെയ്ത ഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം കളയാൻ ശ്രമിക്കുന്നുണ്ട്. മഴക്കാലത്തിന് മുമ്പ്​ ഇതുവരെ ഷീറ്റ് പൈലിങ് ചെയ്ത ഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 978 ​മീ​റ്റ​ർ നീ​ള​വും 70 ഷ​ട്ട​റു​ക​ളും ഉ​ള്ള റെ​ഗു​ലേ​റ്റ​റി​ന്റെ മ​ധ്യ​ഭാ​ഗ​ത്തെ 20 ഷ​ട്ട​റു​ക​ൾ​ക്ക​ടി​യി​ലൂ​ടെ​ ചോ​ർ​ച്ച​യു​ള്ള​താ​യാണ്​ ഡ​ൽ​ഹി ഐ.​ഐ.​ടി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച്​ ഇ​പ്പോ​ഴു​ള്ള മൂ​ന്ന​ര മു​ത​ൽ ഏ​ഴ് മീ​റ്റ​ർ വ​രെ​യു​ള്ള പൈ​ലി​ങ്ങി​നോ​ട് ചേ​ർ​ന്ന് തൊ​ട്ടു​താ​ഴെ​യാ​യി 11.2 മീ​റ്റ​ർ ആ​ഴ​ത്തി​ൽ പൈ​ലി​ങ് ന​ട​ത്തി ഷീ​റ്റു​ക​ൾ സ്ഥാ​പി​ക്കുകയാണ് ചെയ്യുന്നത്. MP EDPL ചമ്രവട്ടം റെഗുലേറ്ററിൽ ഷീറ്റ് പൈലിങ് ചെയ്ത ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.