'ഔഷധവില വർധന കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖലയെ തകർക്കും'

വളാഞ്ചേരി: ഏപ്രിൽ ഒന്ന്​ മുതൽ കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ മരുന്നു വിലവർധന ഏറ്റവും കൂടുതൽ രോഗാതുരതയും മരുന്നുപയോഗവുമുള്ള കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തിന്റെ ഭാഗമായി വളാഞ്ചേരിയിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. പൊതുമേഖല മരുന്ന് കമ്പനികൾ പൂട്ടുകയും സ്വകാര്യ കുത്തക മരുന്ന് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയപരിപാടികളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ്​ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ല പ്രസിഡൻറ് വി.കെ. ജയ് സോമനാഥ് അധ്യക്ഷത വഹിച്ചു. തൃശൂർ മെഡിക്കൽ കോളജിലെ ഡോ. കെ.ജി. രാധാകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ഡോ. എം. മുരളീധരൻ (കെ.ജി.എം.ഒ.എ), ഡോ. മുഹമ്മദലി നടക്കാവിൽ (ഐ.എം.എ വളാഞ്ചേരി), കെ.എം.എസ്.ആർ.എ സംസ്ഥാന സെക്രട്ടറി ഇ.പി. ഷിബു എന്നിവർ സംസാരിച്ചു. കെ. പ്രേംരാജ് സ്വാഗതവും വി. രാജലക്ഷ്മി നന്ദിയും പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത്​ ജില്ല സമ്മേളനം മേയ് 14, 15 തീയതികളിൽ നടുവട്ടം എ.യു.പി സ്കൂളിൽ നടക്കും. MP VNCY 3 Asharaf Ambalathingl.jpg ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തിന്റെ ഭാഗമായി വളാഞ്ചേരിയിൽ സംഘടിപ്പിച്ച സെമിനാർ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.