തനത് ഫണ്ടും വായ്പ എടുത്തുമാണ് മൂന്ന് നിലകളിലായി കെട്ടിടം പണിയുന്നത് എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം ഉയരും. പ്രസിഡന്റിന്റെ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയത് പണിയുക. പഞ്ചായത്തിന്റെ തനത് ഫണ്ടും വായ്പ എടുത്തുമാണ് മൂന്ന് നിലകളിലായി കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്നത്. പൊളിച്ച് മാറ്റുന്ന കെട്ടിടത്തിന് സമീപത്തായാണ് ജീവനക്കാരുടെ ഓഫിസും പഞ്ചായത്ത് കോൺഫറൻസ് ഹാളും അടങ്ങിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതിയിൽ അസൗകര്യം നേരിടുന്നതിനെ തുടർന്നാണ് പുതിയ കെട്ടിടം പണിയാൻ തിരുമാനിച്ചത്. ഇതിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി മണ്ണ് പരിശോധന ആരംഭിച്ചു. അസി. എൻജിനിയർ സന്തോഷ് കുമാർ, സഫ്കോ കൺസ്ട്രക്ഷൻ എം.ഡി എം. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രാരംഭ നടപടികൾക്ക് തുടക്കമായത്. പ്രസിഡന്റ് മജീദ് കഴുങ്ങിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നജീബ്, മൻസൂർ മരയങ്ങാട്ട്, പഞ്ചായത്ത് ജീവനക്കാരൻ നാസർ തുടങ്ങിയവർ സംബന്ധിച്ചു. MP EDPL വട്ടംകുളം ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ രൂപരേഖ വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.