തേഞ്ഞിപ്പലം: അണ്ടര്‍-18 വിഭാഗത്തില്‍ ഇനി മുതല്‍ 1000 മീറ്ററിലും മത്സരം. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന് ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക 12-ാമത് സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി അണ്ടര്‍-18 മെന്‍, വുമണ്‍ വിഭാഗങ്ങളിലാണ് 1000 മീറ്ററില്‍ മത്സരം നടത്തുന്നത്.
വ്യാഴാഴ്ച നടന്ന വുമണ്‍ 1000 മീറ്ററില്‍ കോഴിക്കോടിന്റെ അശ്വിനി ആര്. നായര്‍ ഒന്നാമതെത്തി. മൂന്ന് മിനിറ്റ് 10.61 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അശ്വിനി മുന്നിലെത്തിയത്. അശ്വിനിയുടെ ഈ സമയം റെക്കോര്‍ഡിനുള്ള പ്രകടനമായി പരിഗണിക്കും. അടുത്ത വര്‍ഷം ഈ സമയം മറികടക്കുന്നവര്ക്കാകും റെക്കോര്‍ഡ്.
1000 മീറ്ററില്‍ മൂന്ന് മിനിറ്റ് 16.55 സെക്കന്റില്‍ ഫിനിഷ് ചെയ്ത എം. മജ്ഞിമയാണ് രണ്ടാം സ്ഥാനക്കാരി. കണ്ണൂരിന്റെ ഗോപിക ഗോപിക്കാണ് മൂന്നാം സ്ഥാനം. വെള്ളിയാഴ്ച രാവിലെ 7.50ന് 1000 മീറ്റര്‍ മെന്‍ വിഭാഗത്തില്‍ മത്സരം നടക്കും. മെന്‍ വിഭാഗത്തില്‍ 50ലധികം പേര് മത്സരിക്കാനുണ്ടായിരുന്നതിനാല് ഹീറ്റ്സ് നടത്തിയാണ് ഫൈനലിലേക്ക് മത്സരാർഥികളെ തെരഞ്ഞെടുത്തത്. വുമണ്‍ വിഭാഗത്തില്‍ 16 പേരെ മത്സരിക്കാനുണ്ടായിരുന്നു. അതിനാല്‍ നേരിട്ട് ഫൈനല്‍ നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.