മലപ്പുറം: മലപ്പുറം-പാലക്കാട് ദേശീയപാതയിൽ മക്കരപ്പറമ്പ് നാറാണത്ത് ഓഡിറ്റോറിയത്തിന് സമീപം താടിയും തലപ്പാവും അൽപം കപ്പയുമായി എ. അബ്ദുൽ കലാം മുസ്ലിയാരെ കാണാം.
കോവിഡ്മൂലം മദ്റസയിലെയും പള്ളിയിലെയും ജോലി ഇല്ലാതായതോടെ ജീവിതം കൂട്ടിമുട്ടിക്കാനായി തെരുവുകച്ചവടക്കാരെൻറ റോൾ എടുക്കുകയായിരുന്നു. സ്വന്തമായി വീടില്ല. തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് നെല്ലൂർ സ്വദേശിയായ ഇദ്ദേഹം വടക്കേ കുളമ്പിൽ ഭാര്യവീടിന് സമീപത്ത് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ദിവസവും 100 കിലോ കപ്പ വാങ്ങും.
രാവിലെ ഒമ്പതിന് തുടങ്ങുന്ന കച്ചവടം കപ്പ വിറ്റ് തീരുന്നതുവരെ തുടരും. 10 വർഷമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മദ്റസകളിലും പള്ളികളിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കാസർകോട് കുമ്പളയിലായിരുന്നു. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും പുതിയ മേച്ചിൽപുറം തേടാൻ അേദ്ദഹത്തെ നിർബന്ധിതനാക്കി.
കച്ചവടം തുടങ്ങിയിട്ട് നാലഞ്ചുദിവസമായെന്നും കുഴപ്പമില്ലാതെ നടക്കുന്നുണ്ടെന്നും മുസ്ലിയാർ പറയുന്നു. ഭാര്യയും ഒമ്പത്, അഞ്ച് വയസ്സുള്ള മക്കളും ഉൾപ്പെടുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.