അങ്ങാടിപ്പുറം: പെരിന്തൽമണ്ണ നഗരസഭയേക്കാൾ ജനസംഖ്യയും നിലവിൽ 23 വാർഡുകളുമുള്ള അങ്ങാടിപ്പുറത്ത് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കാൻ ആളില്ല. 46 ഹരിതകർമസേന അംഗങ്ങൾ വേണ്ട സ്ഥാനത്ത് ആകെയുള്ളത് 16 പേർ. കഴിഞ്ഞ നാലു വർഷമായിട്ടും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. 2020ൽ പുതിയ ഭരണസമിതി ചുമതലയേറ്റത് മുതൽ ഉയരുന്നതാണ് അങ്ങാടിപ്പുറത്തെ മാലിന്യപ്രശ്നം.
ഭരണം കൈയാളുന്നവർക്കെതിരെ സി.പി.എം നിരന്തരം ഉന്നയിക്കുന്നതാണ് മാലിന്യ പ്രശ്നം. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കായി 46 ഹരിതകർമ സേനാംഗങ്ങൾ വേണം. നിലവിൽ 16 പേരെ വെച്ചാണ് പ്രവർത്തനം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കാനും അവ മെറ്റീരിയൽ കലക്ഷൻ സെന്ററിൽ എത്തിക്കാനും പിന്നീട് വേർതിരിക്കാനും ഇത്രയുംപേർ പോരാ. ഇതുകാരണം സെന്ററിൽ എത്തിയ പാഴ് വസ്തുക്കൾ കുന്നുകൂടിയതായ പരാതികൾ വേറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.