ഉപതെരഞ്ഞെടുപ്പ്: സി.പി.എം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ വാ​ർ​ഡ് 31 കൈ​നോ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യെ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വൈ​കീ​ട്ട് 6.30ന് ​ഇ​ത്തി​ൾ​പ്പ​റ​മ്പി​ൽ ന​ട​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​നി​ലാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം. സ്ഥാ​നാ​ർ​ഥി സം​ബ​ന്ധി​ച്ച് സി.​പി.​എ​മ്മി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. കു​ന്നു​മ്മ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​യ സി. ​ഷി​ജു​വി​നെ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഓ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​നം ക​ൺ​വെ​ൻ​ഷ​നി​ൽ ന​ട​ക്കും. ക​ൺ​വെ​ൻ​ഷ​ൻ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്ഥാ​നാ​ർ​ഥി​യി​ലൂ​ടെ സി​റ്റി​ങ് സീ​റ്റ് നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. 2015 മു​ത​ലാ​ണ് വാ​ർ​ഡ് സി.​പി.​എം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​റ്റു 363 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വാ​ർ​ഡി​ൽ ജ​യി​ച്ച​ത്. 

Tags:    
News Summary - By-election: CPM candidate will be announced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.